Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebration Organized

Kozhikode

ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

കൂ​ട​ര​ഞ്ഞി: തൂ​ഫാ​ൻ കാ​ന്പാ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സ് വ​കു​പ്പി​ന്‍റെ​യും ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്നും ഒ​രി​ക്ക​ലും ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

‘ല​ഹ​രി​ക്കെ​തി​രേ എ​ന്‍റെ കൈ​യൊ​പ്പ്’ പ​രി​പാ​ടി പോ​ലീ​സ് ഓ​ഫീ​സ​ർ പി.​കെ.​അ​ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ റ​വ. ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ​മു​ട​ക്കാം​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​ജ​യ​ൻ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ജീ​ഷ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ നാ​ടി​ന്‍റെ സ​മ്പ​ത്താ​ണെ​ന്നും ജീ​വി​തം ത​ന്നെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​യാ​യി കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സോ​ഫി​യ തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ഷൈ​നി ജോ​സ​ഫ്, ഷാ​ർ​മ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up